Around us

ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ്; എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്ത്

പാലാരിവട്ടംപാലം അഴിമതിക്കേസില്‍ കുരുക്കിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തി. അറസ്റ്റ് വൈകിപ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുസ്ലിംലീഗിന് ആശങ്കയില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാണത്തിലെ അഴിമതിക്ക് മന്ത്രി ഉത്തരവാദിയല്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് ആവര്‍ത്തിക്കുന്നത്.

ടി എ അഹമ്മദ് കബീര്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ട്. അമിതമായി സംരക്ഷിച്ചാല്‍ മധ്യകേരളത്തില്‍ മുസ്ലിംലീഗ് മത്സരിക്കുന്ന ഏക സീറ്റായ കളമശേരി മണ്ഡലം നഷ്ടപ്പെടുമെന്ന സൂചനയും ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഫയല്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ സര്‍ക്കാറിന് നല്‍കിയത്. ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പാലാരിവട്ടം പാലം അഴിമതി കേസിലെ അന്വേഷണം വഴിമുട്ടിയിരിക്കുകയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് കരാറിന് വിരുദ്ധമായി മുന്‍കൂറായി പണം നല്‍കിയതില്‍ വികെ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ പിടിക്കപ്പെട്ട ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവര്‍ ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT