Around us

സിങ്‌വിയുടെ 'ഈഗോ' പരാമര്‍ശത്തോട് പ്രതികരിക്കാനില്ല, ഡിഎംആര്‍സിക്കുള്ള പ്രായോഗിക ബുദ്ധിമുട്ട് മന്ത്രിയെ ധരിപ്പിച്ചെന്നും ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പൊളിച്ച് പുനര്‍നിര്‍മ്മിക്കുന്നതില്‍ ഡിഎംആര്‍സിക്കുള്ള പ്രായോഗിക ബുദ്ധിമുട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ ധരിപ്പിച്ചിട്ടുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ ദ ക്യുവിനോട്. കൊച്ചിയിലെ ഡിഎംആര്‍സിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഈ മാസത്തോടെ നിര്‍ത്തുകയാണ്. മുന്‍പുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറി പോയി. ബാക്കിയുള്ളവര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവൃത്തി ഏറ്റെടുക്കുന്നതിലെ പ്രതിബന്ധങ്ങള്‍ മന്ത്രിയോട് വിശദീകരിച്ചെന്ന്‌ ‌അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. സുപ്രീം കോടതി വിധിക്ക് പിന്നാലെ മന്ത്രി ജി സുധാകരന്‍ ബന്ധപ്പെട്ടിരുന്നു. ബുദ്ധിമുട്ടുകള്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ ഡിഎംആര്‍സിയുടെ സേവനം വേണമെന്ന് മന്ത്രി പറഞ്ഞു. ഒന്നുകൂടി ആലോചിക്കണമെന്നാണ് മന്ത്രി പറഞ്ഞതെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

പാലംപൊളിക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികളെക്കുറിച്ച് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. ഡിഎംആര്‍സിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്ന സാഹചര്യത്തില്‍ അത്തരം പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ കൂടുതലായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരന്റെ ചില അഭിപ്രായ പ്രകടനങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പൊളിക്കാനുള്ള നടപടികളിലേക്ക് കടന്നതെന്നും അതിന് കാരണമായത് ഈഗോയാണെന്നുമുള്ള മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അങ്ങനെയായിരിക്കും വിഷയത്തെ കാണുന്നതെന്നും അതില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം നടത്തിയ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സിനുവേണ്ടിയാണ് അഭിഷേക്‌സിങ്‌വി ഹാജരാജയത്. പാലം പൊളിക്കുന്നതിന് പിന്നില്‍ ഇ ശ്രീധരന്റെ ഈഗോയും മറ്റ് പലരുടെയും രാഷ്ട്രീയ താല്‍പ്പര്യവുമാണെന്നായിരുന്നു സിങ്‌വി പറഞ്ഞത്. മേല്‍പ്പാലത്തിന്റെ കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയ്ക്ക് വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണനും ഈ അഭിപ്രായത്തെ പിന്‍തുണയ്ക്കുകയായിരുന്നു. എന്നാല്‍ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയര്‍ ആണ് ഇ ശ്രീധരനെന്നും പ്രസ്തുത പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പാലം പുനര്‍നിര്‍മ്മാണം ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതേസമയം അദ്ദേഹം ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്ന് ഡിസംബറില്‍ വിരമിക്കുകയും ചെയ്യും. പാലം പൊളിച്ച് പണിയാന്‍ ഡിഎംആര്‍സിയുടെ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇ ശ്രീധരനുമായും ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരുമായും ആശയവിനിമയം നടത്തുമെന്നാണ് വിവരം.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT