Around us

സരിത്തിനെ കസ്റ്റഡിയില്‍ എടുത്തത് വിജിലന്‍സ്, മൊഴി എടുത്ത് വിട്ടയക്കുമെന്ന് ഉദ്യോഗസ്ഥര്‍

സരിത്തിനെ കസ്റ്റഡിയില്‍ എടുത്തത് പാലക്കാട് വിജിലന്‍സ് യൂണിറ്റ്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് വിളിപ്പിച്ചത്. മൊഴിയെടുത്ത് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും വിജിലന്‍സ് പറഞ്ഞു.

നോട്ടീസ് നല്‍കിയാണ് കൊണ്ട് പോയതെന്നും വിജിലന്‍സ് അറിയിച്ചു. അതേസമയം വിജിലന്‍സ് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നും എന്തിനാണ് ഇന്ന് രാവിലെ തന്നെ കൊണ്ട് പോയതെന്നുമാണ് സ്വപ്‌ന സുരേഷ് ചോദിച്ചത്.

തന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പാലക്കാട്ടെ ബെല്‍ ടെക് ഫ്‌ളാറ്റില്‍ നിന്ന് സരിത്തിനെ പൊലീസിന്റെ വേഷത്തിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്.

മഫ്തിയിലുള്ള പൊലീസെന്ന് പറഞ്ഞ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയവര്‍ സരിത്തിനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പൊലീസല്ല കൊണ്ട് പോയത്. തന്നോടൊപ്പം നില്‍ക്കുന്നവരെയൊക്കെ ആക്രമിക്കുകയാണ്.എല്ലാവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

SCROLL FOR NEXT