Around us

പാലായില്‍ വോട്ടെടുപ്പ് തീരുന്നതിന് മുന്‍പേ അടി മൂത്തു; പരസ്പരം കുറ്റപ്പെടുത്തി ജോസ്-ജോസഫ് വിഭാഗങ്ങള്‍

THE CUE

പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ തമ്മിലടി തുടങ്ങി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി- പിജെ ജോസഫ് വിഭാഗങ്ങള്‍. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ജോസഫ് വിഭാഗം നേതാവ് ജോയി എബ്രഹാം പറഞ്ഞു.

കെ എം മാണി തന്ത്രശാലിയായിരുന്നു. എന്നാല്‍ ഇന്നുള്ളത് കുതന്ത്രശാലികളാണ്.
ജോയി എബ്രഹാം

എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ല. അതിന്റെ സംഘര്‍ഷം നിലവിലുണ്ട്. ആര് ജയിക്കുമെന്ന ചോദ്യത്തിന് ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ജോയി എബ്രഹാമിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ പ്രതികരണങ്ങളുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. ജോയി എബ്രഹാം കാണിച്ചത് മര്യാദ കേടാണെന്നും യുഡിഎഫില്‍ പരാതി നല്‍കുമെന്നും ജോസ് കെ മാണി വിഭാഗം നേതാക്കള്‍ പറഞ്ഞു.

ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്ങാണ് പാലായില്‍. ടൗണ്‍ മേഖലകളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായി.

'തിരിച്ചടി' സൂചനകള്‍ നല്‍കി പി ജെ ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ നടത്തിയ പ്രയോഗങ്ങളും വിവാദമായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം കിട്ടാത്തത് തിരിച്ചടിയാകുമെന്ന് യൂത്ത് ഫ്രണ്ട് നേതാവ് പറഞ്ഞു. രണ്ടില ചിഹ്നം എടുക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗം കൈക്കൊണ്ടത്. പി ജെ ജോസഫിനെ ചെയര്‍മാനാക്കാതിരിക്കാന്‍ ജോസ് കെ മാണി തന്ത്രങ്ങള്‍ മെനഞ്ഞെന്നും സജി മഞ്ഞക്കടമ്പന്‍ ആരോപിച്ചു.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT