Around us

മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചുകൊന്നു; 6 പേരെ തടവിലാക്കിയെന്നും റിപ്പോര്‍ട്ട്

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്താന്‍ നാവികസേന തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലായിരുന്നു സംഭവം.

പാക് നാവിക സേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പില്‍ ശ്രീധര്‍ എന്നയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജല്‍പാരി എന്ന ബോട്ടില്‍ യാത്ര ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയാണ് വെടിവെയ്പുണ്ടായത്. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറുപേരെ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

SCROLL FOR NEXT