Around us

കെ സുരേന്ദ്രനൊപ്പം സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കേണ്ടേ? തൃശൂരിലെ ഹെലികോപ്റ്റർ പ്രചാരണത്തിൽ സംശയമുണ്ടെന്ന് പദ്മജ വേണുഗോപാൽ

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനൊപ്പം സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പദ്മജ വേണുഗോപാല്‍. കെ സുരേന്ദ്രനെപ്പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ പ്രചരണത്തിനെത്തിയത് . ഹെലികോപ്റ്ററിലും പൈസ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ എന്ന് അന്വേഷണവിധേയമാക്കേണ്ടതല്ലേയെന്നും ഫേസ്ബുക് കുറിപ്പിലൂടെ പദ്മജ ചോദിച്ചു.

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ? :
പത്മജ വേണുഗോപാൽ

അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കുഴല്‍പ്പണക്കേസില്‍ പണമെത്തിച്ച ധര്‍മ്മരാജന്‍ എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് വിളിപ്പിക്കുന്നത്. കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചോ, പണത്തിന്റെ സ്രോതസ് എന്നിവ പരിശോധിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും.

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് എഫ്‌ഐആര്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കേസ് ഇഡി ഏറ്റെടുക്കുന്നതില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെടെ ഇഡി കാണിച്ച താല്‍പ്പര്യം പരാതി കിട്ടിയിട്ടും കൊടകര കുഴല്‍പ്പണക്കേസില്‍ കാണിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT