Around us

ഉളുപ്പില്ലാതെ അള്ളിപ്പിടിച്ചു കിടക്കുകയാണ് പിണറായി, ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തി ധാര്‍മികത പ്രസംഗിച്ചയാള്‍

തന്റെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും നേരിട്ട് കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് പിണറായി വിജയനെന്ന് പദ്മജാ വേണുഗോപാല്‍. രാജന്‍ കേസില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കരുണാകരനുമായി പിണറായിയെ താരതമ്യം ചെയ്താണ് പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പദ്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെ.കരുണാകരന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് രാജനെ അറിയുമായിരുന്നില്ല.

ലീഡര്‍ ഒരിക്കല്‍പോലും രാജനെ ഒന്ന് കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല.

തന്റെ കീഴിലുള്ള ഒരു IPS ഉദ്യോഗസ്ഥന്‍ ധരിപ്പിച്ച തെറ്റായ ഒരു വാക്കിന്റെ പേരിലാണ് രാജന്റെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു അന്ന് മുഖ്യമന്ത്രിക്കസേര വലിച്ചെറിഞ്ഞത്.

1977 ഏപ്രില്‍ 25നാണത്.

അന്ന് ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി ധാര്‍മികത പ്രസംഗിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി.

ഇന്ന് തന്റെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും നേരിട്ട് കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് പിണറായി മുഖ്യന്‍.

അന്ന് പറഞ്ഞ ധാര്‍മികത അല്പമെങ്കിലും ഉണ്ടെങ്കില്‍ ഒരു നിമിഷം പാഴാക്കാതെ രാജിവെക്കണം.

അല്ലെങ്കില്‍ കെ.കരുണാകരന്റെ ആത്മാവിനോടെങ്കിലും മാപ്പുപറയണം.

ധാര്‍മികത വേണ്ടത് പ്രസംഗത്തില്‍ അല്ല മിസ്റ്റര്‍ പിണറായി, പ്രവര്‍ത്തിയിലാണ്.

കാരണം കാലം നിങ്ങളെ നോക്കി കൊഞ്ഞനം കുത്തും

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

'കഞ്ചാവിന്റെ ആദ്യപുകയിൽ ഹൃദയാഘാതം' ഇത് ഗുരുതരം | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

SCROLL FOR NEXT