Around us

'യെച്ചൂരി ഇതെല്ലാം എങ്ങനെ ന്യായീകരിക്കും'; പൊലീസ് നിയമഭേദഗതി ഞെട്ടിപ്പിക്കുന്നതെന്ന് ചിദംബരം

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. അപകീര്‍ത്തികരമെന്ന് പറയപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നടത്തിയാല്‍ അഞ്ചുവര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നിയമം ഞെട്ടിക്കുന്നതാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ അന്വേഷണത്തിന് വിജിലന്‍സിന് അനുമതി നല്‍കിയ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

നാലുതവണ പരിശോധിച്ച് ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച കേസിലാണ് ചെന്നിത്തലയെ കുടുക്കാന്‍ സര്‍ക്കാരിന്റെ ശ്രമമെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ചിദംബരം പറഞ്ഞു. സുഹൃത്തായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഇത്തരം നിഷ്ഠൂരമായ തീരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കുമെന്നും ചിദംബരം ട്വീറ്റിലൂടെ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ തയ്യാറാക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേരള പൊലീസ് ആക്ടില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന 118 എ വകുപ്പ്. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ അംഗീകാരം നല്‍കുകയായിരുന്നു.

P Chidambaram Slams LDF Govt Over The New Amendment in Kerala Police Act

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT