Around us

‘യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കൂ’; മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം 

THE CUE

ഏപ്രില്‍ 5ന് 9 മണിക്ക് എല്ലാവരും വീടിനു പുറത്തിറങ്ങി നിന്ന് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. ഭാവിയെ കുറിച്ചുള്ള ഒരു ചിന്തയുമില്ലാത്തതാണ് മോദിയുടെ പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് ശശി തരൂര്‍ കുറ്റപ്പെടുത്തി. ആളുകളുടെ വേദനയും, സാമ്പത്തിക ബുദ്ധിമുട്ടുകളും എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ച് ഒന്നും മിണ്ടാതെയായിരുന്നു വീഡിയോ സന്ദേശമെന്നും, മോദിയെ ഷോമാന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. സംസ്ഥാനങ്ങള്‍ക്ക് വിഹിതം പ്രഖ്യാപിക്കാതെ മോദി എന്താണ് ചെയ്യുന്നതെന്നും ഫെയ്ക്ക് ന്യൂസ് തടയാനെന്ന വ്യാജേന യഥാര്‍ത്ഥ മാധ്യമങ്ങളുടെ വായ് മൂടി കെട്ടുന്നത് അവസാനിപ്പിക്കൂ എന്നും ട്വീറ്റില്‍ മഹുവ മൊയ്ത്ര പറയുന്നു.

മോദി പറഞ്ഞതു പോലെ ഞങ്ങള്‍ ഏപ്രില്‍ അഞ്ചിന് ദീപങ്ങള്‍ തെളിയിക്കാം. പകരം രോഗപ്രതിരോധകരുടെയും സാമ്പത്തിക ശാസ്ത്രജ്ഞരുടെയും ബുദ്ധിപരമായ ഉപദേശം മോദി കേള്‍ക്കുമോ എന്നാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT