Around us

‘പൂ ചോദിച്ചപ്പോള്‍ പൂക്കാലം നല്‍കി’; എംജി സര്‍വകലാശാലയിലും കെടി ജലീലിന്റെ മാര്‍ക്കുദാനമെന്ന് രമേശ് ചെന്നിത്തല  

THE CUE

എംജി സര്‍വകലാശാലയില്‍ മാര്‍ക്കുദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. കോതമംഗലം കോളജിലെ ബിടെക് വിദ്യാര്‍ത്ഥിക്ക് മന്ത്രിയിടപെട്ട് മാര്‍ക്ക് ദാനം നല്‍കിയെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍എസ്എസ് സ്‌കീമിന്റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ നല്‍കിയതിനാല്‍ ഇത് സാധ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ 2019 ഫെബ്രുവരിയില്‍ സംഘടിപ്പിക്കപ്പെട്ട അദാലത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ആ കുട്ടിക്ക് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ അദാലത്തില്‍ മന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി ചട്ടവിരുദ്ധമായി പങ്കെടുത്താണ് ക്രമക്കേട് നടത്തിയത്. എന്നാല്‍ മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ സാധ്യമല്ലെന്ന്‌ അധികൃതര്‍ അവിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ വിഷയം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വെച്ചു. എന്നാല്‍ മുന്‍നിലപാടില്‍ തന്നെ അധികൃതര്‍ ഉറച്ചുനിന്നു. ഒരു കുട്ടിക്ക് മാത്രം മാര്‍ക്ക് കൂട്ടി നല്‍കരുതെന്ന് സിന്‍ഡിക്കേറ്റില്‍ ഇടതുപക്ഷ അനുഭാവികള്‍ നിലപാടെടുക്കുകയും ചെയ്തു.

ഈ കുട്ടിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയാല്‍ മറ്റ് പല വിദ്യാര്‍ത്ഥികള്‍ക്കും നല്‍കേണ്ടതുണ്ടെന്നായിരുന്നു ഇടത് അംഗങ്ങളുടെ വാദം. ഇതേ തുടര്‍ന്ന് ബിടെക്ക് പരീക്ഷയില്‍ എല്ലാ സെമസ്റ്ററുകളിലുമായി ഒരു വിഷയത്തില്‍ മാത്രം തോറ്റ കുട്ടികള്‍ക്ക് നിലവിലുള്ള മോഡറേഷന് പുറമെ പരമാവധി അഞ്ച് മാര്‍ക്ക് കൂടി കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തിരുമാനിച്ചെന്നും പൂ ചോദിച്ചവര്‍ക്ക് പൂക്കാലമാണ് നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു. ഇതില്‍ മന്ത്രി ജലീലിന് വ്യക്തമായ പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നും അദ്ദേഹത്തോടൊപ്പം ചട്ടവിരുദ്ധമായി ഇടപെട്ട പ്രവൈറ്റ് സെക്രട്ടറിയും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT