Around us

സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് രമേശ് ചെന്നിത്തല, സുരേന്ദ്രന്‍ മറുപടി അര്‍ഹിക്കുന്നില്ല

THE CUE

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷം എന്ന നിലയില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി സേവനം എത്തിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്.

സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയുണ്ട്, ധാരാളം ന്യൂനതകളും വിമര്‍ശനങ്ങളും ഉണ്ട്. അത് ഇപ്പോള്‍ പറയേണ്ട സന്ദര്‍ഭങ്ങള്‍ അല്ലെന്ന് മനസിലാക്കിയാണ് മാറ്റിവയ്ക്കുന്നത്. വളരെ പ്രധാന പാളിച്ചകളാണ് ചൂണ്ടിക്കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ്. മനോരമാ ന്യൂസിലാണ് പ്രതികരണം. പ്രളയ സമയത്തും സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നിലയുറപ്പിച്ചത്.

രമേശ് ചെന്നിത്തല എല്ലാ ദിവസവും കുളിച്ച് കുപ്പായമിട്ട് വരുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല. പ്രതിപക്ഷം ആത്മാര്‍ത്ഥമായാണ് ജനങ്ങളെ സേവിക്കുന്നത്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ മുന്‍ഗണനാ ക്രമം വേണമെന്നും രമേശ് ചെന്നിത്തല. കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരെ ആദ്യമെത്തിക്കണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT