Around us

കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കല്‍; 47 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലായിരുന്നു പൊലീസ് പരിശോധന. ഇലട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെ മുതലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. കുട്ടികളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതായിരുന്നു അന്വേഷണം. കേരളാ പൊലീസിന്റെ സൈബര്‍ ഡോമിനാണ് വിവരം ലഭിച്ചത്.

117 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എഡിജിരി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് വഴി നേരത്തെയും അറസ്റ്റ് നടന്നിരുന്നു. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരായിരുന്നു പിടിയിലായത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT