Around us

ഓപ്പറേഷന്‍ പി ഹണ്ട്, സംസ്ഥാന വ്യാപകമായി 41 പേര്‍ പിടിയില്‍, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 465 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, ആധുനിക ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ആറ് മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇത്തരം ദൃശ്യങ്ങളില്‍ അധികവും അതാത് പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. 339 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്ക് ബന്ധമുള്ളതായുള്ള സൂചനകള്‍ ചാറ്റില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ അധികവും യുവാക്കളാണ്, ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെ ഉന്നത ജോലികള്‍ ചെയ്യുന്നവരാണ് അധികവും. നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകള്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Operation P Hunt 41 Arrested

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT