Around us

'സത്യം എന്നായാലും പുറത്തുവരും' ; സോളാറിലെ ലൈംഗികാരോപണത്തിന് പിന്നില്‍ ഗണേഷ് ആണെന്ന വെളിപ്പെടുത്തലില്‍ ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ തന്റെ പേരില്‍ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം എന്നായാലും പുറത്തുവരും. താന്‍ ദൈവ വിശ്വാസിയാണ്. ആരോപണങ്ങള്‍ വന്നപ്പോള്‍ ദുഖിച്ചിട്ടില്ല. ഇപ്പോള്‍ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പള്‍ അതിയായി സന്തോഷിക്കുന്നുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാറില്‍ പുതിയ അന്വേഷണം വേണമെന്നമെന്ന ആവശ്യം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി നല്‍കിയില്ല. അറിയാത്ത കാര്യത്തിന് മറുപടി പറയാനില്ല. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരും. അതെല്ലാം സഹിച്ചേ പറ്റൂ. ആര്‍ക്കെങ്കിലുമെതിരെ പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം അതിന് കാരണമെന്നും മനോജ് പറഞ്ഞിരുന്നു.

Ex Chief Minister Oommenchandy About New Revelation on Solar Scam

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT