Around us

ബാക്കിയുള്ളത് നാല് ദിവസത്തെ കല്‍ക്കരികൂടി, ഊര്‍ജപ്രതിസന്ധിയെ ഉറ്റുനോക്കി രാജ്യം

രാജ്യത്ത് വൈദ്യതി പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പല താപനിലയങ്ങളിലും കഷ്ടിച്ച് നാല് ദിവസത്തെ വൈദ്യുതോത്പാദനത്തിനുള്ള കല്‍ക്കരി മാത്രമാണുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഊര്‍ജ ഉത്പ്പാദനം ഗണ്യമായി ഉയര്‍ന്നതിനോടൊപ്പം കനത്ത മഴയില്‍ പല ഖനികളിലും വെള്ളം മൂടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പലയിടങ്ങളിലും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. പകുതിയിലധികം താപനിലയങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് സാധ്യത. ഈ രീതിയില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ അവ കാര്യമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാജ്യത്ത് നിലവില്‍ പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ.സിങ് പ്രതികരിച്ചു. മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തിരയുകയാണെന്നും ആര്‍.കെ സിങ് പറഞ്ഞു.

രാജ്യത്തെ മൊത്ത വൈദ്യുതോത്പാദനത്തിന്റെ 70 ശതമാനത്തോളം ഉത്പ്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളാണ്. കല്‍ക്കരിയുടെ വില രാജ്യാന്തര വിപണിയില്‍ ഗണ്യമായി ഉയര്‍ന്നത് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ വൈദ്യുതി നിരക്കുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT