Around us

വില കുതിക്കുന്നു; ഉള്ളി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷത്തിന്റെ ചരക്ക്

THE CUE

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് കയറ്റി അയച്ചത് 20 ലക്ഷം രൂപയുടെ ഉള്ളി. നാസിക്കില്‍ നിന്നും പുറപ്പെട്ട ട്രക്ക് വഴിയില്‍ അപ്രത്യക്ഷമായി. നവംബര്‍ 11 പുറപ്പെട്ട വണ്ടി 22 ന് ഗോരഖ്പൂരില്‍ എത്തേണ്ടതായിരുന്നു.

വ്യാപാരി പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവപുരി എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയില്‍ നിന്നും ഒഴിഞ്ഞ ട്രക്ക് ലഭിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

വില കുതിച്ചുയര്‍ന്നതോടെ ഗുജറാത്തിലും ഉള്ളി മോഷണം നടന്നുവെന്ന് പരാതിയുണ്ട്. 25000 രൂപയുടെ ഉള്ളിയാണ് നഷ്ടപ്പെട്ടത്.

സവാളയ്ക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പ്പനയില്‍ 130 രൂപയുമാണ് ഈടാക്കുന്നത്. ചെറിയ ഉള്ളിയുടെ വില 150 എത്തി. വെളുത്തുള്ളിക്ക് കിലോയ്ക്ക് 300 രൂപയാണ്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT