Around us

മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുന്‍ജീവനക്കാരി ക്രൈംബ്രാഞ്ചിന് പരാതി നല്‍കി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ സ്ഥാപനത്തിലെ മുന്‍ജീവനക്കാരിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരിക്കുന്നത്. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് നിലവിലുണ്ട്.

തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളെ മോന്‍സണ്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. സ്ഥാപനത്തിലെ മാനേജര്‍ ഉള്‍പ്പടെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT