Around us

ഓണക്കിറ്റില്‍ ഏലയ്ക്ക വാങ്ങിയതില്‍ കോടികളുടെ അഴിമതിയെന്ന് പിടി തോമസ്

ഓണക്കിറ്റില്‍ ഏലയ്ക്ക വാങ്ങിയതില്‍ എട്ടു കോടി രൂപയുടെ അഴിമതിയെന്ന് പി.ടി തോമസ് എം.എല്‍.എ.

കര്‍ഷകരില്‍ നിന്ന് നേരിട്ട് ഏലയ്ക്ക വാങ്ങാതെ സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിക്കുകയായിരുന്നുവെന്നും പിടി തോമസ് പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കിറ്റ് ലഭിച്ചില്ലെന്നും ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓണക്കിറ്റ് ഇതുവരെ വാങ്ങാത്ത റേഷന്‍ ഉടമകള്‍ക്ക് ഓണത്തിന് ശേഷവും കിറ്റ് വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

സാധനങ്ങള്‍ എത്തിച്ചില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകിട്ടോട് കിറ്റ് വാങ്ങിയവരുടെ എണ്ണം 70 ലക്ഷത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT