Around us

ഓണം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 8 ദിവസം അവധി; ബാങ്കുകള്‍ രണ്ട് ദിവസം തുറക്കും

THE CUE

നാളെ മുതല്‍ എട്ട് ദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കുകളും അവധിയാണ്. ഓണാവധിക്ക് പുറമേ മുഹറം, ശ്രീനാരായണഗുരു ജയന്തി എന്നിവയും വരുന്നതാണ് നീണ്ട അവധിക്ക് കാരണം. ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് ജീവനക്കാരെ ചുമതലപ്പെടുത്തും. മുഹറത്തിന് ആര്‍ജിത അവധിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണറാണ് ഉത്തരവിറക്കേണ്ടത്.

ബാങ്കുകള്‍ക്ക് രണ്ട് ദിവസം അവധിയില്ലാത്തത് ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കും. അവധി ദിവസങ്ങളിലും എ ടി എമ്മുകളും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കും.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT