Around us

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിലും സാമ്പിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഇദ്ദേഹത്തിന്റെ അടുത്ത സീറ്റുകളിലിരുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ആറാം തീയതിയാണ് യാത്രക്കാരന്‍ കൊച്ചിയില്‍ എത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസിറ്റീവായത്.

ഇദ്ദേഹത്തിന്റെ ഭാര്യയേയും ഭാര്യയുടെ അമ്മയേയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. 149 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ നില സ്റ്റേബിളാണ്. പൊസിറ്റീവ് കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT