Around us

‘ആടിനെ വളർത്തി ജീവിക്കുന്ന എനിക്ക് വിഐപി സ്ഥാനം; സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണത്തിൽ സുബൈദ

ആടിനെ വളർത്തി ഉപജീവനം നടത്തുന്ന സുബൈദയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ മറക്കാതെ ക്ഷണിച്ചതിലും വിഐപി.സ്ഥാനം നൽകി പരിഗണിച്ചതിലും സുബൈദ നന്ദി അറിയിച്ചു. ഇതൊക്കെ പിണറായി വിജയന് മാത്രമെ സാധിക്കൂ എന്നും സുബൈദ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.ആടിനെ വിറ്റ പണമായ 5000 രൂപ സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു

പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതെന്ന് സുബൈദ ബീവി പറഞ്ഞിരുന്നു. താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭാവന നൽകിയതെന്നും ആയിരുന്നു സുബൈദ ബീവിയുടെ അന്നത്തെ പ്രതികരണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT