മുല്ലപ്പള്ളി രാമചന്ദ്രന്‍ 
Around us

‘കോണ്‍ഗ്രസ് നേതാക്കള്‍ പോലും കാശ് ഇട്ടില്ല’; പണിയുക ആയിരമല്ല, 371 വീടെന്ന് എംഎം ഹസന്‍

THE CUE

പ്രളയദുരന്തത്തിന് ശേഷം കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയില്‍ നടപ്പിലാകുക മൂന്നിലൊന്ന് ഭവനങ്ങള്‍ മാത്രം. 50 കോടി രൂപ കണ്ടെത്തുമെന്നും ദുരന്തബാധിതര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിക്കുമെന്നുമുള്ള വാഗ്ദാനം പാഴായി. പ്രളയബാധിതര്‍ക്ക് 371 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നതെന്നും 18.55 രൂപയാണ് ചെലവെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനായി കെപിസിസിക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയില്ലെന്നും ഹസന്‍ പറഞ്ഞു.

നിരവധി ബുദ്ധിമുട്ടുകള്‍ പ്രകാരം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. പ്രധാന നേതാക്കള്‍ പോലും സംഭാവന നല്‍കിയില്ല.
എം എം ഹസന്‍
അഞ്ഞൂറ് വീടെങ്കിലും നിര്‍മ്മിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം.

ഓരോ മണ്ഡലം കമ്മിറ്റിയും അഞ്ച് ലക്ഷം രൂപ പിരിച്ചു നല്‍കാനായിരുന്നു അന്ന് കെപിസിസി അദ്ധ്യക്ഷനായിരുന്ന എം എം ഹസന്‍ നിര്‍ദ്ദേശിച്ചത്. ആയിരം വീട് പദ്ധതിയിലേക്ക് പണം സംഭാവന ചെയ്യാന്‍ തിരുവനന്തപുരം ശാസ്തമംഗലം ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് നമ്പറും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഏതാനും പേരൊഴികെ മിക്കവരും പണം സംഭാവന ചെയ്തില്ല. എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, വി എം സുധീരന്‍, എം എം ഹസന്റെ ഭാര്യ റഹിയാ ഹസന്‍, കെ വി തോമസ്, പി ജെ കുര്യന്‍, പി പി തങ്കച്ചന്‍, ബിന്ദു കൃഷ്ണ, അടൂര്‍ പ്രകാശ്, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 20 പേര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കി. തിരുവനന്തപുരം എംപി ശശി തരൂര്‍ മൂന്ന് ലക്ഷം രൂപ ഭവനനിര്‍മ്മാണത്തിനായി നല്‍കി. വിവിധ സന്നദ്ധസംഘടകളില്‍ നിന്ന് തൊഴിലാളി യൂണിയനുകളില്‍ നിന്നുമാണ് ശേഷിക്കുന്ന തുക സമാഹരിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT