PTI
Around us

ഞായറാഴ്ച സമ്പൂര്‍ണലോക്ക്ഡൗണ്‍ ഒഴിവാക്കി;തീവ്രവാധിതമേഖലകളില്‍ നിയന്ത്രണം

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി. മദ്യശാലകളും തുറക്കും. കഴിഞ്ഞ ആഴ്ചകളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് ലോകഡൗണ്‍ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദ ക്യു

മദ്യശാലകള്‍ ഞായറാഴ്ചകളില്‍ തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ബെവ്ക്യു ആപ്പില്‍ ഞായറാഴ്ചയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മറ്റ് ദിവസങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ഞായറാഴ്ചയും തുടരും. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഞായറാഴ്ചകളിലും മാറ്റമുണ്ടാകില്ല. ജാഗ്രതാ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കും. കഴിഞ്ഞ ആഴ്ചകളില്‍ പരീക്ഷ എഴുതുന്നവര്‍ക്കും അധ്യാപകര്‍ക്കും ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ് നല്‍കിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT