Around us

‘മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ?’; കാണുന്നവരെ വെടിവെച്ചുകൊല്ലാന്‍ പറഞ്ഞ് സേനയെ ഇറക്കി വിടുകയാണെന്ന് കെമാല്‍ പാഷ

THE CUE

പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. മഞ്ചിക്കണ്ടി ഊരിലുണ്ടായ ഏറ്റുമുട്ടല്‍ മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നതായി മുന്‍ ജസ്റ്റിസ് പ്രതികരിച്ചു. സംഭവത്തേക്കുറിച്ചുള്ള പൊലീസ് ഭാഷ്യം മാത്രമാണ് പുറത്തുവരുന്നത്. വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മാവോവാദികളെ വെടിവെച്ചുകൊല്ലുന്നതിന് പകരം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാവോവാദികളാണെങ്കിലും എത്ര വലിയ ഭീകരവാദ സംഘടനയായാലും അവരെ വെടിവെച്ചുകൊല്ലാനുള്ള അധികാരം പൊലീസിനുണ്ടെന്ന് നിയമം പറയുന്നില്ല. കോടതികളാണ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
കെമാല്‍ പാഷ

മാവോയിസ്റ്റുകളെ തൂക്കിക്കൊല്ലാന്‍ വകുപ്പൊന്നുമില്ല. ഒരാളെ വെടിവെച്ചുകൊല്ലാന്‍ എളുപ്പമാണ്. എന്നാല്‍ ഇവര്‍ വെടിവെച്ച് കൊല്ലപ്പെടേണ്ടവരാണോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. പട്ടിണിപ്പാവങ്ങളൊക്കെയാകാം വനത്തിലൊക്കെ വന്നു കയറുന്നത്. അവരെ വെടിവെച്ചുകൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മാവോവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരായിരിക്കാം. ആദിവാസി ഊരുകളില്‍ കടന്നുചെന്ന് ചില കാര്യങ്ങളൊക്കെ അവര്‍ ചെയ്‌തെന്നിരിക്കും. അത് അപകടകരമായ രീതിയിലേക്ക് പോകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവരെ ഉന്മൂലനം ചെയ്ത് നാട് നന്നാക്കാമെന്ന് വിശ്വസിക്കുന്നത് കാടത്തമാണ്. പൊലീസിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയ ശേഷം, അവിടെ പോയി കാണുന്നവരെ വെടിവെച്ചുകൊല്ലൂ എന്ന് പറഞ്ഞ് ഇറക്കിവിടുന്നത് ശരിയല്ലെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയി ഊരിന് സമീപം തണ്ടര്‍ബോള്‍ട്ട് ഇന്നലെ നടത്തിയ വെടിവെയ്പില്‍ മാരക പരുക്കേറ്റിരുന്ന മണിവാസകത്തിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഒരു വര്‍ഷത്തിലേറെയായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന വാസകം പ്രമേഹ രോഗബാധിതനായിരുന്നു. കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് എന്നിവരാണ് വെടിയേറ്റുമരിച്ച മറ്റ് മാവോവാദികള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT