Around us

factcheck : ‘കൊറോണ മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ ശിക്ഷ’, വാട്സ്ആപ്പ് പ്രചരണത്തിലെ വാസ്തവം

THE CUE

സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണ്, കൊവിഡ് 19-മായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കൈമാറുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുള്ളത്. അര്‍ദ്ധരാത്രി മുതല്‍ രാജ്യത്താകമാനം ദുരന്തനിവാരണ നിയമം നടപ്പായിരിക്കുകയാണെന്നും, അതിനാല്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളവരല്ലാതെ ആര്‍ക്കും കൊവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്നും, അങ്ങനെ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തി. ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമം നടപ്പാക്കിയതു സംബന്ധിച്ച് ഒരു നിര്‍ദേശവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വ്യാജ സന്ദേശത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ന്യൂസ് റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് പ്രസിദ്ധീകരിച്ചതാണെന്നും, പ്രചാരണവുമായി യാതൊരു ബന്ധവുമില്ലെന്നും ലൈവ് ലോയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശത്തില്‍ പറയുന്ന ഒരു കാര്യങ്ങളും തങ്ങളുടെ വാര്‍ത്തയില്‍ പറയുന്നില്ലെന്നും ലൈവ് ലോ റിപ്പോര്‍ട്ട് പറയുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT