Around us

‘കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്, കേരളം നിങ്ങളെ സംരക്ഷിക്കും’; അതിഥി തൊഴിലാളികളോട് ബംഗാള്‍ എംപി 

THE CUE

ആശങ്ക വേണ്ടെന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും കേരളത്തിലെ അതിഥി തൊഴിലാളികളോട് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. റെക്കോര്‍ഡ് ചെയ്ത് അയച്ച സംഭാഷണത്തിലൂടെയാണ്, ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളോട് മഹുവ മൊയ്ത്ര ഇക്കാര്യം പങ്കുവെച്ചത്. ഇപ്പോള്‍ വീടുകളിലേക്ക് തിരിച്ചുപോകുന്നത് പ്രയാസകരമാണെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും അവര്‍ വ്യക്തമാക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹുവ മൊയ്ത്രയുടെ ശബ്ദസന്ദേശം

പ്രിയ സഹോദരീ, സഹോദരന്‍മാരെ, നാം ഏറ്റവും കഠിനമായ കാലയലളവിലൂടെയാണ് കടന്നുപോകുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാകൂ. നിങ്ങള്‍ ആശങ്കയിലാണെന്ന് അറിയാം. ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നത് പ്രയാസകരമാണ്. ഏവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള്‍ ഇതെല്ലാം അതിജീവിക്കും.

ഞായറാഴ്ച കോട്ടയം ചങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിലാണ് മഹുവ മൊയ്ത്ര സന്ദേശത്തിലൂടെ അവരെ ആശ്വസിപ്പിച്ചത്. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പലകുറി ദേശീയ ശ്രദ്ധ നേടിയ മഹുവ മൊയ്ത്ര, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയാണ്. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT