Around us

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ മുദ്രാവാക്യം, പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് എംടി രമേശ് 

THE CUE

കുറ്റ്യാടിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കുറ്റ്യാടി ടൗണില്‍ നടത്തിയ പ്രകടനത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബിജെപി റാലി. ബിജെപിയുടെ പൊതുയോഗത്തില്‍ എംടി രമേശായിരുന്നു ഉദ്ഘാടകന്‍.

മുസ്ലീംവിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ട, എന്നാല്‍ പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എംടി രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലീം വോട്ടുകള്‍ കിട്ടാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് പിണറായി വിജയന്‍. കേരളത്തില്‍ മുസ്ലീങ്ങള്‍ മാത്രമല്ല, വോട്ടുള്ള വിഭാഗങ്ങള്‍ വേറെയുമുണ്ടെന്ന് മനസിലാക്കുന്നതാണ് നല്ലതെന്നും എം ടി രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ടായിരുന്നു ബിജെപി ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. പൗരത്വ നിയമത്തെ പിന്‍തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റ്യാടിയില്‍ ചില വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികള്‍ കടകള്‍ അടച്ച് പോവുകയായിരുന്നു. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഭീഷണി മുഴക്കല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ധ സൃഷ്ടിച്ച് സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണം എന്നായിരുന്നു ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലെ ആവശ്യം. പാറക്കല്‍ അബ്ദുല്ല എംഎല്‍എയും, യൂത്ത് ലീഗും ഇതേ ആവശ്യമുന്നയിച്ച് പരാതി നല്‍കിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT