Around us

റെയിൽവേസ്റ്റേഷനുകളിൽ ഇനി നിലത്ത് തുപ്പണ്ട; സ്പിറ്റ് ബാഗുകളുമായി ഇന്ത്യൻ റെയിൽവേ

തങ്ങൾക്ക് സ്ഥിരം തലവേദനയായ യാത്രക്കാരുടെ തുപ്പലുകൾ ഒഴിവാക്കാനായി പുതിയ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്രക്കാർക്ക് സ്റ്റേഷനുകളിൽനിന്ന് ചെറിയ തുപ്പൽ പാത്രങ്ങൾ വാങ്ങിക്കാൻ ലഭിക്കും. ഇതുവഴി വലിയ സാമ്പത്തികലാഭമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ തുപ്പലുകൾ കഴുകിക്കളയാനായി മാത്രം 1200 കോടി രൂപയോളമാണ് റെയിൽവേക്ക് ഒരു വർഷം ചിലവ് വരുന്നത്.

ട്രെയിനുകളിലും പ്ലാറ്റുഫോമുകളിലും മറ്റും യാത്രക്കാർ മുറുക്കിത്തുപ്പുന്നത് കഴുകാനായി മാത്രം വരുന്ന ചിലവാണിത്. ഈ തുപ്പലുകളുടെ കറ ദീർഘകാലം നിലനിൽക്കുമെന്നതിനാൽ വെള്ളവും ലായനിയുമെല്ലാം മേടിച്ച് കഴുകേണ്ട വകയിലാണ് റെയിൽവേക്ക് വലിയൊരു തുക നഷ്ടം വരുന്നത്.

ഈ പ്രതിസന്ധി മറികടക്കാനാണ് റെയിൽവേ സ്പിറ്റ് ബാഗുകൾ കൊണ്ടുവരുന്നത്. പുനരുപയോഗസാധ്യതയുള്ളതും ഉള്ളിൽ ചെടികളുടെ വിത്തുകളുള്ളതുമായ ചെറിയ പാത്രങ്ങളാണ് റെയിൽവേ കൊണ്ടുവരുന്നത്. പോക്കറ്റിൽ ഒതുങ്ങാവുന്ന വലിപ്പത്തിലുള്ള അവ മണ്ണിൽ പെട്ടെന്ന് അലിയുന്നതും, അതുവഴി പത്രത്തിലുള്ള വിത്തുകളിൽ നിന്ന് ചെടികൾ മുളച്ചുവരുന്നതുമാണ്. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് ഇവയുടെ വില നിശ്ചയിച്ചിരിക്കുന്നത്.

സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകളിലും കിയോസ്കുകളിലുമാണ് പാത്രങ്ങൾ ലഭിക്കുക.ഇതിനായി ഈസി സ്പിറ്റ് എന്ന് നാഗ്പൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി റെയിൽവെ കരാറിലെത്തിയിട്ടുണ്ട്. നോർത്തേൺ, സെൻട്രൽ, വെസ്റ്റേൺ റെയിൽവെ സോണുകൾ ഇപ്പോൾത്തന്നെ സ്റ്റാർട്ടപ്പുമായി കരാറിലെത്തിയിട്ടുണ്ട്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT