Around us

‘മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ നല്‍കേണ്ട’, എസ്എംഎസ് ചാര്‍ജുകളും ഒഴിവാക്കി എസ്ബിഐ 

THE CUE

രാജ്യത്തെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി എസ്ബിഐ. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തമെന്ന നിബന്ധന പിന്‍വലിച്ചതായി എസ്ബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാകും ഈ തീരുമാനം ഗുണകരമാകുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ എന്നിങ്ങനെയായിരുന്നു ബാലന്‍സ് നിലനിര്‍ത്തേണ്ടിയിരുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍ നിന്ന് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.

ഓരോ മാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT