Around us

'കെട്ടിപ്പിടുത്തവും ഉമ്മയും വേണ്ട, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് നിര്‍ബന്ധം'; ഷൂട്ടിന് നിബന്ധനകളുമായി പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്

ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചതിനാല്‍ സിനിമ - ടെലിവിഷന്‍ പ്രോഗ്രാമുകളുടെ പൂര്‍ത്തീകരണത്തിന് കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ച് പ്രൗഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണിത്. ഷൂട്ടിംഗിലും പോസ്റ്റ് പ്രൊഡക്ഷനിലും പാലിക്കേണ്ടവയെക്കുറിച്ചുള്ള മാര്‍ഗരേഖ 37 പേജുള്ളതാണ്. കൈ കൊടുക്കുന്നതും, കെട്ടിപ്പിടുത്തവും, ഉമ്മകളും അടക്കം ശാരീരിക അഭിവാദ്യങ്ങളെല്ലാം ഒഴിവാക്കണം. കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണ്. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും ഇടവിട്ട സമയങ്ങളിലും ലൊക്കേഷന്‍, സ്റ്റുഡിയോ, ഓഫീസ് തുടങ്ങിയവ വിട്ടുപോകുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കണമെന്നും ഗില്‍ഡ് നിര്‍ദേശിക്കുന്നു. എല്ലാ അംഗങ്ങള്‍ക്കും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും നല്‍കണം. മുഴുവന്‍ സമയം ക്ര്യൂ അംഗങ്ങള്‍ ഇവ ധരിച്ചിരിക്കണം. മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

സിഗരറ്റ് പങ്കിടുന്നത് ഒഴിവാക്കണം. മുടി ഒരുക്കുന്നതടക്കം മേക്ക് അപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്‌പോസിബിളോ ആയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തണം. സ്‌റ്റൈലിസ്റ്റുമാര്‍ മാസ്‌കും ഗ്ലോവ്‌സും ധരിച്ചിരിക്കണമെന്നതടക്കം വിശദമായ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഉദ്ധവ് താക്കറെയ്ക്ക് ഇളവുകള്‍ ആവശ്യപ്പെട്ട് മെയ് 19 ന് കത്ത് നല്‍കിയിരുന്നു. ഇളവ് പ്രഖ്യാപിച്ചതില്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നന്ദിയറിയിച്ചു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT