Around us

എന്‍ആര്‍സി:'ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല'; രാജ്യത്ത് നടപ്പിലാക്കുന്നതില്‍ തീരുമാനമായില്ലെന്ന് ആഭ്യന്തരമന്ത്രാലയം

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് ലോക്‌സഭയില്‍ രേഖാമൂലമാണ് മറുപടി നല്‍കിയിരിക്കുന്നത്. അസമില്‍ മാത്രമാണ് ഇപ്പോള്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത്. ഇപ്പോള്‍ മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ പദ്ധതിയുണ്ടോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിത്യാനന്ദ റായിയാണ് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. ഡിഎംകെ, സിപിഐ, സിപിഎം, ആര്‍ജെഡി, എന്‍സിപി, എസ് പി, ബി എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.

ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പിലാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT