Around us

എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ് ; എയിംസില്‍ പ്രവേശിപ്പിച്ചു

എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ പനിയുണ്ട്. മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം. പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് അദ്ദേഹം മൂന്ന് നാല് ദിവസമായി ഡല്‍ഹിയിലുണ്ട്.

നേരത്തേ അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു. അതേസമയം വര്‍ഷകാല സമ്മേളനത്തിനെത്തിയ നിരവധി എംപിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയനായത്.

ഞായറാഴ്ച യുഡിഎഫ് എംപിമാര്‍ കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ വാര്‍ത്താസമ്മളനത്തിലും അദ്ദേഹമുണ്ടായിരുന്നു. എന്‍.കെ പ്രേമചന്ദ്രനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT