Around us

‘ജെഎന്‍യു സംഭവം അതിക്രൂരം, അക്രമികള്‍ ശിക്ഷിക്കപ്പെടണം’;വിദ്വേഷത്തിനെതിരെ ഐക്യപ്പെടേണ്ട സമയമെന്ന് നിവിന്‍ പോളി 

THE CUE

ജെഎന്‍യു അക്രമത്തില്‍ പ്രതികരണവുമായി നിവിന്‍ പോളി. ജെഎന്‍യു ക്യാമ്പസില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഭയാനകവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. അതിക്രൂരമായ നടപടിയാണുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ നടന്ന അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. വിദ്വേഷത്തിനെതിരെ ഐക്യപ്പെടേണ്ട സമയമാണിതെന്നും നിവിന്‍ പറഞ്ഞു.

ഞായറാഴ്ച വൈകിട്ടായിരുന്നു ജെഎന്‍യു ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയവരായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. നിരവധി പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.

സംഭവത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു. ജെഎന്‍യുവില്‍ അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചോരയൊലിക്കുന്ന മുഖം ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയൊയിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും, അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞു.

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

SCROLL FOR NEXT