Around us

സുശാന്ത് സിങ് രജ്പുതിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സുശാന്തിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു നടപടി. നടന്റെ കുടുംബം ആവശ്യപ്പെട്ടതിനാല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസും മുംബൈ പൊലീസും നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി സഞ്ജയ് കുമാര്‍ ത്സാ നേരത്തെ പറഞ്ഞിരുന്നു.

ജൂലൈ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ 34കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരി 25 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും സുശാന്തിന്റെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നീട് മകന്റെ മരണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറയുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT