Around us

ഒരാളെയും ഉപയോഗിച്ച ശേഷം വലിച്ചെറിയരുത്; നിതിന്‍ ഗഡ്ഗരി

ബന്ധങ്ങള്‍ നല്ല കാലത്തേക്ക് മാത്രമുള്ളതല്ല, എല്ലാ കാലത്തേക്കുമുള്ളതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി. ഒരാളുടെ കൈ പിടിക്കുകയാണെങ്കില്‍ നല്ലകാലത്തും മോശം കാലത്തും അത് മുറുക്കെപിടിക്കണം എന്നും ഗഡ്ഗരി.

ബിസിനസ്സിലോ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യ ബന്ധങ്ങള്‍. പരാജയപ്പെടുമ്പോഴല്ല പരിശ്രമം അവസാനിപ്പിക്കുമ്പോഴാണ് ഒരാള്‍ തോല്‍ക്കുന്നത് എന്നും നാഗ്പൂരില്‍ സംരംഭകരുടെ സമ്മേളനത്തില്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ട് നിതിന്‍ ഗഡ്ഗരി പറഞ്ഞു.

'ഒരാളെയും ഉപയോഗിച്ച ശേഷം വലിച്ചെറിയരുത്. അത് അവരുടെ നല്ല സമയങ്ങളിലാണെങ്കിലും മോശം സമയങ്ങളിലാണെങ്കിലും ഒരു തവണ നിങ്ങള്‍ ഒരാളുടെ കൈ പിടിച്ചാല്‍, എല്ലാ കാലത്തും അവരുടെ ഒപ്പമുണ്ടായിരിക്കണം. ഉദിച്ചുയരുന്ന സൂര്യനെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആരാധിക്കരുത്,' നിതിന്‍ ഗഡ്ഗരി പറഞ്ഞു.

'കോണ്‍ഗ്രസില്‍ ചേരാന്‍ ആലോചിക്കുന്നില്ല, ഇതിനു മുമ്പ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നിരുന്ന കാലത്ത് തന്റെ സുഹൃത്ത് ശ്രീകാന്ത് ജിച്ച്കര്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. കിണറ്റില്‍ ചാടിയാലും കോണ്‍ഗ്രസില്‍ ചേരില്ല എന്നായിരുന്നു അന്ന് ജിച്ച്കറിനു നല്‍കിയ മറുപടിയെന്നും ഗഡ്ഗരി പറഞ്ഞു.

ബി.ജെ.പി പാര്‍ലമെന്ററി സമിതിയില്‍ നിന്ന് തന്നെ പുറത്താക്കിയ ഉടനെ, കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ഗഡ്ഗരി നേരത്തെ പറഞ്ഞിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗവും, സാമൂഹിക മാധ്യമങ്ങളും, ചില വ്യക്തികളും, തനിക്കെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട് എന്നും, താന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റി മോശമായി പ്രചരിപിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ പോസ്റ്ററുകള്‍ ഉണ്ടാകില്ല, ആളുകള്‍ക്ക് ചായയോ വെള്ളമോ വിതരണം ചെയ്യുകയുമില്ല. ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ തോന്നുന്നെങ്കില്‍ ചെയ്യുക. ഇല്ലെങ്കില്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT