Around us

നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഭാര്യയെ കാണിച്ച ശേഷം നാട്ടില്‍ സംസ്‌കാരം

ദുബായില്‍ അന്തരിച്ച മലയാളി നിതിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെ പേരാമ്പ്രയിലേക്ക് എത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ 5.45ന് മൃതദേഹം എയര്‍ അറേബ്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചിരുന്നു. ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരണപ്പെട്ടത്.

കോഴിക്കോട് ആശുപത്രിയില്‍ പ്രസവശേഷം കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷമായിരിക്കും സംസ്‌കാരത്തിനായി പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കുക. യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസികളായ ഗര്‍ഭിണികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചത് നിതിന്‍ ആയിരുന്നു ഷാര്‍ജയിലെ താമസസ്ഥലത്ത് വച്ചാണ് നിതിന്‍ മരണപ്പെട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിതിന്‍. നിതിന്റെ അപ്രതീക്ഷിത മരണം പ്രവാസികളെ കണ്ണീരിലാഴ്്ത്തിയിരുന്നു.

ഗര്‍ഭിണിയായ ഭാര്യ ആതിരക്കൊപ്പം നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിച്ചെങ്കിലും തന്നെക്കാള്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് അവസരം നല്‍കാനായി നിതിന്‍ സ്വയം പിന്‍മാറുകയായിരുന്നു.നിതിന്‍ ചന്ദ്രന്റെ ഭാര്യ ആതിര കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്തുമെന്ന് നിതിന്‍ ആതിരയെയും കുടുംബത്തെയും നേരത്തെ അറിയിച്ചിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT