Around us

നിര്‍ഭയ കേസ്: ആരാച്ചാര്‍ യുപിയില്‍ നിന്ന്, തൂക്കുകയര്‍ ബക്‌സറില്‍ നിന്ന്, ഡമ്മി പരീക്ഷണത്തിനൊരുങ്ങി തീഹാര്‍ ജയില്‍ 

THE CUE

നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തും. ഈ മാസം 22ന് രാവിലെ ഏഴുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. ആരാച്ചാര്‍ വേണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ നേരത്തെ യുപി സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ആരാച്ചാരെ വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരാണ് കേസിലെ പ്രതികള്‍.

വധശിക്ഷ നടപ്പാക്കുന്നതിനായി തൂക്കുകയര്‍ ബക്‌സര്‍ ജയിലില്‍ നിന്നാണ് എത്തിക്കുക. രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചു നല്‍കുന്നത് ബക്‌സര്‍ ജയിലില്‍ നിന്നാണ്.

തൂക്കിക്കൊല്ലാനുള്ള പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. ഒരു കയറുണ്ടാക്കാന്‍ അഞ്ചോ ആറോ പേര്‍ക്ക് മൂന്നു ദിവസം വരെ വേണ്ടി വരും. ബക്‌സര്‍ ജയിലില്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാരാണ് കയര്‍ നിര്‍മിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തില്‍ തൂക്കിയാണ് ഡമ്മി എക്‌സിക്യൂഷന്‍ നടത്തുന്നത്. വധശിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വെച്ചായിരിക്കും പരീക്ഷണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ആദ്യമായാണ് നാല് കുറ്റവാളികളെ ഒരുമിച്ച് തൂക്കിലേറ്റാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ വളരെ വിശാലമായ രീതിയില്‍ തൂക്കുമരത്തട്ട് തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയായിരുന്നു കഴിഞ്ഞ ദിവസം പ്രതികള്‍ക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT