Around us

'സ്‌കീസോഫ്രീനിയ ബാധിച്ചു'; അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന് നിര്‍ഭയ കേസിലെ പ്രതി കോടതിയില്‍

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം പിടിപെട്ടിരിക്കുകയാണെന്നും വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി തല ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌കീസോഫ്രീനിയ ബാധിച്ച വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിനയ് ശര്‍മ്മയുടെ അപേക്ഷയില്‍ കോടതി തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച ഈ കേസ് കോടതി പരിഗണിക്കും.

ഞായറാഴ്ച വൈകീട്ട് ജയിലിലെ ചുമരില്‍ തലയിടിപ്പിച്ച് സാരമായി പരിക്കേല്‍പ്പിച്ചതായി ജയിലധികൃതരാണ് അറിയിച്ചത്. ബലം പ്രയോഗിച്ച് ഇയാളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT