Around us

മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, സഭയിലുമെത്തിയില്ല; നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറിനെ രണ്ട് മാസമായി മണ്ഡലത്തില്‍ കാണാനില്ല

നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന്‌ പരാതി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല.

.

അവധിയില്‍ പോയിട്ട് രണ്ട് മാസമായിട്ടും പി.വി അന്‍വറിനെ പറ്റി വിവരമൊന്നുമില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. ഈ പശ്ചാത്തലത്തിലാണ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യത്തെക്കുറിച്ച് പരാതിയുയരുന്നത്.

ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വര്‍ ആഫ്രിക്കയിലായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിട്ടും മണ്ഡലത്തില്‍ എം.എല്‍.എയെ കാണാത്തതോടുകൂടിയാണ് വിവാദം ഉയര്‍ന്നത്.

ഇതിന് പിന്നാലെ എം.എല്‍.എ ആഫ്രിക്കയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിട്ടിരുന്നു. നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമായിരുന്നു നല്‍കിയത്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT