Around us

വിദ്യാഭ്യാസ തട്ടിപ്പ് കേസ് : ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് സീറ്റ് തട്ടിപ്പ് കേസിലെ പ്രതി സിബി വയലില്‍ എന്നയാളില്‍ നിന്ന് സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മൊഴിയെടുക്കലെന്നാണ് വിവരം. നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ സ്‌പോണ്‍സറായിരുന്നു സിബി വയലില്‍. മെഡിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുകയും ഒടുവില്‍ പണവും സീറ്റും നല്‍കാതിരിക്കുകയും ചെയ്ത കേസില്‍ സിബി അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.

പാട്ടുത്സവം പരിപാടിയുടെ നടത്തിപ്പിനായി ഇയാളില്‍ നിന്ന് ആര്യാടന്‍ ഷൗക്കത്ത് സംഭാവന സ്വീകരിച്ചത് സംബന്ധിച്ചായിരുന്നു മൊഴിയെടുക്കലെന്നാണ് അറിയുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കോഴിക്കോട് ഓഫീസിലെ ചോദ്യം ചെയ്യല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ടെന്നും വിവരമുണ്ട്. പല ആളുകളില്‍ നിന്നായി വാങ്ങിയ പണം സിബി എന്ത് ചെയ്‌തെന്ന് ഇ.ഡി പരിശോധിച്ച് വരികയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സീറ്റിന് വേണ്ടി സിബിക്ക് പണംനല്‍കിയ ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നില്‍ നിന്ന് വിവരങ്ങള്‍ തേടിയതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഒരു പത്രത്തിന്റെ പ്രദേശിക ലേഖകന്‍ കൂടിയായ വിനോദ് എന്നയാളില്‍ നിന്നും ഇ.ഡി മൊഴിയെടുത്തിട്ടുണ്ട്. മൊഴി പരിശോധിച്ച് പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കും.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT