Around us

'അവര്‍ വല്ലാതെ നീതി അര്‍ഹിക്കുന്നു', ഗൗരിയമ്മയെക്കുറിച്ചുള്ള എം.ആര്‍ പവിത്രന്റെ ഓര്‍മ്മ പങ്കുവച്ച് മകള്‍ നിഖില വിമല്‍

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ സഹകരിക്കാന്‍ അച്ഛന്‍ എം.ആര്‍ പവിത്രന്‍ പറഞ്ഞ കാരണം പങ്കുവച്ച് മകളും അഭിനേത്രിയുമായ നിഖില വിമല്‍. ഗവേഷകയായ സഹോദരി അഖില വിമല്‍ എഴുതിയ പോസ്റ്റാണ് നിഖില വിമല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. തളിപ്പറമ്പില്‍ കെ.ആര്‍ ഗൗരിയമ്മക്കൊപ്പം അന്ന് ജെ.എസ്.എസ് ജില്ലാ പ്രസിഡന്റായ എം.ആര്‍ പവിത്രന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോയും നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

നിഖില വിമലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എന്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും. സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛന്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. "അവർ വല്ലാതെ നീതി അർഹിക്കുന്നു," എന്നായിരുന്നു അതിന് അച്ഛന്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും.

എഴുത്ത് അഖില വിമൽ

കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ .

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT