Around us

'വസ്തു എന്റേത്, വിട്ടുകൊടുക്കില്ല'; പരാതിക്കാരി വസന്ത

നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത. നിയമത്തിന്റെ വഴി മാത്രമാണ് സ്വീകരിച്ചത്. വസ്ത് തന്റേത് തന്നെയെന്ന് തെളിയിക്കുമെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

വേറെ ആര്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാന്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ലെന്നും അവര്‍ പറഞ്ഞു.

വസന്ത നല്‍കിയ പരാതിയിലായിരുന്നു രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ്. ഒഴിപ്പിക്കല്‍ നടപടി തടയാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും ഭാര്യ അമ്പിളിയും കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലായിരിക്കെയാണ് ഇരുവരും മരിച്ചത്.

Neyyattinkara Suicide Neighbor Response

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT