User
Around us

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി പുതിയ നിയമം, കരട് തയാര്‍: സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി നിയമം കൊണ്ടുവരുമെന്ന് സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ തോതില്‍ ചര്‍ച്ചയായെന്നും അതിനെ മുന്‍നിര്‍ത്തി സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാന്‍റെ വാക്കുകള്‍:

ഹേമ കമ്മീഷന്റെ പേരില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിന് മുമ്പുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ കമ്മീഷന്‍ റിപ്പോര്‍ട്ടുമുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ പോകുന്നു. അതിന്റെ ഡ്രാഫ്റ്റ് തയാറായി കഴിഞ്ഞു. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് നിര്‍വഹിക്കുക തന്നെ ചെയ്യും.

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

SCROLL FOR NEXT