lenstrails.com
Around us

‘പൊന്മാനോ? അതെന്തുമാന്‍?’; കലോത്സവത്തിനിടെ നാട്ടുപക്ഷിയുടെ ചിത്രം വരക്കാനാകാതെ കുട്ടികള്‍

THE CUE

എറണാകുളം ഉപജില്ലാ കലോത്സവത്തിനിടെ പൊന്മാന്റെ ചിത്രം വരക്കാനാകാതെ സ്‌കൂള്‍ കുട്ടികള്‍. തേവര എസ്എച്ച് കോളേജില്‍ നടന്ന ചിത്രരചനാ മത്സരത്തിനിടെയാണ് സംഭവം. 'മരക്കുറ്റിയില്‍ ഇരിക്കുന്ന പൊന്മാന്‍' എന്ന വിഷയമാണ് കുട്ടികള്‍ക്ക് വരക്കാനായി നല്‍കിയത്. പൊന്മാന്‍ എന്നത് ഒരു പക്ഷിയാണെന്ന് പോലും മനസിലാകാത്തവരായിരുന്നു കുട്ടികളില്‍ ഭൂരിഭാഗവും.

ഏതെങ്കിലും തരം മാന്‍ ആണോയെന്ന് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചോദിച്ചു. മലയാളം വാക്ക് അറിയാത്തതുകൊണ്ടാകാം എന്ന് കരുതി അദ്ധ്യാപകര്‍ കിങ്ഫിഷറിനെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി. കിങ്ഫിഷര്‍ എന്ന് കേട്ടപ്പോള്‍ ചില കുട്ടികള്‍ക്ക് കാര്യം മനസിലായി. പിന്നെയും സംശയം തീരാതെ വന്നപ്പോള്‍ അദ്ധ്യാപകര്‍ മൊബൈലില്‍ ഗൂഗിള്‍ ചെയ്ത് ചിത്രം കാണിച്ചുകൊടുത്തതോടെയാണ് മത്സരം നടത്താനായതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടുപക്ഷിയായ പൊന്മാനുകള്‍ കൂടുതലായും ഉള്‍നാടുകളിലാണ് കാണപ്പെടാറ്. നഗരങ്ങളിലേയും പട്ടണങ്ങളിലേയും വിദ്യാലയങ്ങളില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും തദ്ദേശീയ ഗണത്തില്‍ പെട്ട ജീവികളേയും സസ്യങ്ങളേയും നേരില്‍ കാണാന്‍ അവസരം ലഭിക്കാറില്ല. ജൈവവൈവിധ്യത്തേക്കുറിച്ചുള്ള കുട്ടികളുടെ അപരിചിതത്വം മാറ്റാനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും പല സ്‌കൂളുകളും വന യാത്രകളും നേച്ചര്‍ ക്യാംപുകളും നടത്താറുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT