Around us

'ഫ്‌ളാറ്റ് ഉടമ സ്ഥിരം പ്രശ്‌നക്കാരന്‍'; ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരുക്കേറ്റ സംഭവത്തില്‍ അയല്‍വാസി

കൊച്ചി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരുക്കേറ്റ സംഭത്തില്‍ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയല്‍വാസി. ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോര്‍ജ് ആണ് ഫ്‌ളാറ്റ് ഉടമ അഡ്വ.ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇംതിയാസ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് മാത്യു ജോര്‍ജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികള്‍ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോര്‍ജ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരുക്ക് പറ്റിയ കുമാരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇംതിയാസിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ്ടപരുക്കേറ്റതെന്നുമാണ് ശ്രീനിവാസന്റെ മൊഴി. കഴിഞ്ഞ ശനിയാഴ്ചയാണ് ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി കുമാരിക്ക് പരുക്കേറ്റത്.

പോത്തേട്ടൻ ബ്രില്യൻസുകളിലേക്ക് ലാലേട്ടൻ; ‘നെടുങ്കണ്ടം മിറാക്കിൾ' എത്തുന്നു

ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം "അവറാച്ചൻ ആൻഡ് സൺസ്" ടീസർ

ഒന്നൊന്നൊര മാസ് 'വരവു'മായി ജോജുവും ഷാജി കൈലാസും; ജൂലൈയിൽ തിയറ്ററുകളിലേക്ക്

ഐ നോബഡിയുടെ ആദ്യ ഷോട്ടിൽ പ്രേക്ഷകർ അത്ഭുതപ്പെടും: പൃഥ്വിരാജ്

സോഷ്യൽ മീഡിയ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; 'ചൂതാട്ടമോ...' ഗാനം എത്തി

SCROLL FOR NEXT