Around us

മുന്നണി മാറ്റ ചര്‍ച്ചയ്ക്ക് കാപ്പന്‍ മുംബൈയ്ക്ക്; ഇടതിലുറച്ച് ശശീന്ദ്രന്‍

പാലാ സീറ്റില്‍ ഇടഞ്ഞ മാണി.സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗം ദേശീയ പ്രസിഡന്റ് ശരത് പവാറുമായി നിര്‍ണായക ചര്‍ച്ച നടത്തുന്നതിനായി മുംബൈയ്ക്ക് പോകും. മറ്റന്നാളാണ് ചര്‍ച്ച. എന്നാല്‍ ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍.കാപ്പന്‍ വിഭാഗം എ.കെ.ശശീന്ദ്രനെതിരെ ശരത് പവാറിന് പരാതി നല്‍കി. തിരുവനന്തപുരത്ത് യോഗം വിളിച്ചതിന് മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് മാണി.സി.കാപ്പന്‍. സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിലെ തീരുമാനം ഇനിയും വൈകിപ്പിക്കാനാവില്ലെന്ന് നേതൃത്വത്തെ അറിയിക്കും.

മുന്നണി മാറ്റത്തെക്കുറിച്ച് പുതിയ തീരുമാനം ദേശീയ-സംസ്ഥാന നേതൃത്വം എടുത്തതായി തനിക്കറിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ദ ക്യുവിനോട് പറഞ്ഞു. ദേശീയ എന്ത് തീരുമാനം എടുക്കുമെന്ന് മുന്‍വിധിയോടെ പറയനാകില്ലെന്നും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT