Around us

മയക്കുമരുന്ന് കേസില്‍ അന്വേഷണം ദീപിക പദുകോണിലേക്കും, നടിയെ വിളിച്ചുവരുത്താന്‍ എന്‍സിബി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിലേക്കും അന്വേഷണം നീളുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയെ ഈ ആഴ്ച എന്‍സിബി മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ ബുധനാഴ്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

സെലിബ്രിറ്റി മാനേജര്‍ ജയ സാഹയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ദീപികയിലേക്ക് അന്വേഷണം നീളുന്നതെന്നാണ് റിപ്പോര്‍ട്ട്. റിയ ചക്രബര്‍ത്തിയുമായി ബന്ധപ്പെട്ട വാട്ട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നും പറയപ്പെടുന്നു. റിയ ചക്രബര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍,രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാറ്റുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന D ദീപികയും K എന്നത് മാനേജര്‍ കരിഷ്മയുമാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. പൂനെയ്ക്ക് സമീപം ലോണാവാലയില്‍ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത്.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT