Around us

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യും

ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) റെയ്ഡ്. നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍.സി.ബി പരിശോധന നടത്തി. അനന്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്വേഷണം നടക്കുകയാണെന്ന് ഷാരൂഖിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ എന്‍സിബി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്‍സിബി ഒരാളെ സന്ദര്‍ശിക്കുകയോ, സ്ഥലങ്ങളില്‍ പരിശോധന നടത്തുകയോ ചെയ്താല്‍ അതിനര്‍ത്ഥം അയാള്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ടെന്നല്ലെന്നും, അന്വേഷണത്തിന്റെ ഭാഗമായ വിവിധ നടപടിക്രമങ്ങളുടെ ഭാഗമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ച ശേഷമായിരുന്നു സന്ദര്‍ശനം. പലവട്ടം ഹര്‍ജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT