Around us

ജി സുധാകരന്‍ ബിജെപി മന്ത്രിസഭയിലെന്ന് ട്വീറ്റ്, തന്റെ തന്തയല്ല എന്റെ തന്തയെന്ന് ടിജി മോഹന്‍ദാസിനോട് ജി സുധാകരന്റെ മകന്‍ 

THE CUE

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് സമാനമായി കേരളത്തിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുമെന്ന ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ അട്ടിമറിച്ച് എ കെ ബാലന്‍ മുഖ്യമന്ത്രിയായി കേരളത്തില്‍ ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നാണ് സംഘപരിവാറിന്റെ ബൗദ്ധിക സെല്ലിന് നേതൃത്വം നല്‍കുന്ന ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ഏതായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എ കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!!.മറ്റ് മന്ത്രിമാര്‍- സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ etc. എന്തു ചെയ്യും എന്നായിരുന്നു ടിജിയുടെ ട്വീറ്റ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലെ കയ്യടി നേടിയ ഡയലോഗ് ആണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മകന്‍ മറുപടിയാണ് ട്വീറ്റ് ചെയ്തത്. ''ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ, പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല, എന്റെ തന്ത''

സിപിഐഎം അനുകൂല സൈബര്‍ ഗ്രൂപ്പുകളും സോഷ്യല്‍ ഹാന്‍ഡിലുകളും നവനീത് സുധാകരന്റെ മറുപടി ഏറ്റെടുത്തിട്ടുണ്ട്. ദുബായില്‍ ജോലി ചെയ്യുകയാണ് നവനീത് സുധാകരന്‍.

പിണറായി വിജയന്‍ മന്ത്രി സഭയിലെ എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍ എന്നിവര്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരാണെന്ന് വ്യാഖ്യാനിച്ച് സ്ഥാപിക്കാനുള്ള ടി ജി മോഹന്‍ദാസിന്റെ ശ്രമമായും ഈ ട്വീറ്റ് വിലയിരുത്തപ്പെടുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മോഹിനിയാട്ടം

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

SCROLL FOR NEXT