Around us

നാളെ ഡോക്ടര്‍മാരുടെ സമരം

THE CUE

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസ്സാക്കിയതിനെതിരെ രാജ്യവ്യാപകമായി നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യമേഖലയിലുള്ളവരും 24 മണിക്കൂര്‍ നീണ്ട സമരത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ നടക്കും. ആരോഗ്യമേഖലയെ സ്തംഭിക്കുമെന്നാണ് ആശങ്ക.

ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പരീക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്ല്. ഇത് കഴിഞ്ഞ ദിവസം ലോകസഭ പാസ്സാക്കിയിരുന്നു.എംബിബിഎസിന്റെ അവസാന വര്‍ഷത്തെ പരീക്ഷ രാജ്യത്താകെ ഒന്നായിരിക്കും. നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എയിംസ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനത്തിലേക്കും പ്രവേശമെന്നും ബില്ലിലുണ്ട്. പ്രാഥമിക ശുശ്രൂഷ, പ്രതിരോധ കുത്തിവെപ്പ് എന്നിവയ്ക്ക് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് നിയന്ത്രിത ലൈസന്‍സ് നല്‍കും.

ദേശീയ മെഡിക്കല്‍ കമ്മീഷനെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ അന്തിമ അതോറിറ്റിയായും ചുമതലപ്പെടുത്തുന്നതാണ് ബില്ല്. ഇതോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. കമ്മീഷന് കീഴിലുള്ള സ്വതന്ത്ര ബോര്‍ഡുകളായിരിക്കും മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുകയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT